ഈ കാലഘട്ടത്തിൽ തുടർച്ചയായി എല്ലാ മാസവും ഒന്നാം തീയതി ഗുരുവായൂരിൽ ചെന്ന് ശ്രീ ഗുരുവായൂരപ്പനെ ദർശിക്കുവാൻ ഭാഗ്യം ലഭിച്ചിട്ടുണ്ടായിരുന്നു. ഗുരുവായൂരിൽ അവിടെ ഉള്ള നമ്പൂതിരികളോട് സംസാരിക്കുന്നതിനിടയിൽ “കേരളത്തിൽ ധാരാളം വെള്ളം ഉള്ളതാണ് പ്രശനം അതേസമയം തമിഴ്നാട്ടിൽ വെള്ളം തീരെ ഇല്ലാത്തതാണ് പ്രശനം” എന്ന് പറഞ്ഞു. അപ്പോളാണ് അവിടത്തെ നമ്പൂതിരികൾ വേട്ടയ്ക്കൊരുമകൻ വഴിപാട് ചെയ്താൽ ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്നും പറഞ്ഞു. (പന്ത്രണ്ടായിരത്തെട്ട് നാളികേരം ഒറ്റയ്ക്ക് ഉടക്കുന്ന ചടങ്ങു) അതിനു ശേഷം ഗുരുവായൂരുള്ള സഹപാഠികളുടെ നിർദ്ദേശപ്രകാരം വേട്ടയ്ക്കൊരുമകൻ വഴിപാട് ചെയ്തു. ആ സമയത്തു ഗുരുവായൂരുള്ള നമ്പൂതിരികൾ ശ്രീ ശക്തി സങ്കരമഠം സന്ദർശിക്കണമെന്നു താല്പര്യപ്പെടുകയും അങ്ങനെ വരുന്ന വഴിയിൽ ശ്രീ ഗുരുവായൂരപ്പന്റെ ഒരു വിഗ്രഹം വാങ്ങിക്കൊണ്ടുവന്നു പൂജ ചെയ്വാൻ ഉദ്ദേശിക്കുകയും ചെയ്തു, തൃശ്ശൂരുള്ള ഉറ്റ സുഹൃത്ത് നടവരമ്പ് ഉണ്ണി എന്നവരുടെ (പ്രതിമ ഉണ്ടാക്കുന്നവർ) കടയിൽ ചെന്നു, ആ സമയത്തു അവിടെ ഒരു ശ്രീ ഗുരുവായൂരപ്പന്റെ പഞ്ചലോഹ വിഗ്രഹം മറ്റൊരാൾക്ക് വേണ്ടി രൂപകൽപന ചെയ്തു വച്ചിരിക്കുന്നത് കാണാനിടയായി അത്ഭുതമെന്നു പറയെട്ടെ ആ വ്യക്തിക്ക് ചില സാങ്കേതിക കാരണങ്ങളാൽ ആ നിർമിച്ച വിഗ്രഹം വാങ്ങുവാൻ കുറച്ചു കാലതാമസം വേണമെന്ന് അറിയിച്ചു. ആയതുകൊണ്ട് അതെ വിഗ്രഹം ഗുരുവായൂരിൽ നിന്നും വന്ന നമ്പൂതിരിയുടെ അടുത്ത് കൊടുത്തയക്കുകയും ചെയ്തു. ഞങ്ങൾ വിചാരിച്ചതു ഒരു ചെറിയ വിഗ്രഹമാണ്, പക്ഷെ നമ്പൂതിരികൾ കൊണ്ടുവന്നത് ഒരു വലിയ വിഗ്രഹമാണ് ആ സമയത്തു ഞങ്ങളും ഗുരുവായൂരിൽ നിന്നും വന്ന നമ്പൂതിരികളും ആലോചിച്ചു, 2019 ശ്രീ ശക്തി ശങ്കരമഠത്തിൽ ഈ വിഗ്രഹം പരമാചാര്യരുടെ വലതു ഭാഗത്തു വെക്കുവാൻ തീരുമാനിച്ചു പിന്നീട് ദേവപ്രശ്നം നോക്കി സ്ഥിരമായി ഒരു സ്ഥലം കണ്ടെത്താമെന്നും തീരുമാനിച്ചു. പിന്നീട് കാലത്തും വൈകീട്ടും നിവേദ്യത്തോടുകൂടിയ പൂജ ശിവാചാര്യരെ കൊണ്ട് ചെയ്തു, പ്രത്യേക പൂജകൾ ഗുരുവായൂരുള്ള നമ്പൂതിരികളെകൊണ്ടും ചെയ്തു പോന്നു.
ഈ കൊറോണ മഹാമാരിക്ക് ശേഷം ഒരു ദേവപ്രശ്നം നടത്താമെന്നും തീരുമാനിച്ചു 29 . 07 . 2021 തീയതി ഗുരുവായൂരിൽ ഒരു ദേവപ്രശ്നം നടത്തിയിരുന്നു പ്രശ്നത്തിൽ ശ്രീ ശക്തി സങ്കരമഠം അതിന്റെ ചുറ്റുപാടും പതിനെട്ടു ദേവതകൾ വാസം ചെയ്യുന്നു എന്നും തെളിഞ്ഞു. അതുകൊണ്ടു ശ്രീ ഗുരുവായൂരപ്പനും ശ്രീ പരമാചാര്യരും സ്ഥല വാസികളെ സംരക്ഷിക്കാം വേണ്ടി കുടികൊള്ളുന്നതായി കണ്ടു, ആയതുകൊണ്ട് ശ്രീ ഗുരുവായൂരപ്പനും, ഉപദേവൻ മാർക്കും സന്നിധി നിര്മിക്കുവാനും പ്രശ്നത്തിൽ തെളിഞ്ഞു, മേലിൽ ഈ പറയപ്പെടുന്ന സ്ഥലത്തു നേരെത്തെ പല സത്കാര്യങ്ങൾ നടന്നിട്ടുണ്ടെന്നും പറഞ്ഞു. എന്റെ ബാല്യകാലത്തു എനിക്ക് ഒരു സർപ്പത്തിന്റെ കടി ഏൽക്കുകയും അതിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. നാളിതുവരെ ഞാൻ ഇരുപത്തിരണ്ടു (22) ക്ഷേത്രങ്ങൾ പുനരുദ്ധാരണം ചെയ്തിട്ടുണ്ട്, അതിന്റെ ഫലമായി ഈ പുണ്യഭൂമി തുടർച്ചയായി ദൈവീക കാര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കാമെന്നും തെളിഞ്ഞു. അതുപ്രകാരം 2021 ഇപ്പോൾ ഉള്ള ശ്രീ ഗുരുവായൂരപ്പന്റെ അമ്പലം നിൽക്കുന്ന സ്ഥലം ഞാനും എന്റെ മക്കളും ശ്രീ ഗുരുവായൂരപ്പന് വേണ്ടി സമർപ്പിച്ചു. (ഈ സമർപ്പണത്തിന്റെ പേര് പലക അമ്പലത്തിന്റെ ചുറ്റു മതിലിൽ പതിച്ചിട്ടുണ്ട്) കാണിപ്പയ്യൂർ ശ്രീ കുട്ടൻ നമ്പൂതിരി അവര്കളുടെ കേരളം വാസ്തു ശില്പ ശാസ്ത്ര പ്രകാരം അമ്പലത്തിന്റെ പണികൾ തുടങ്ങി.
ശ്രീ ഗുരുവായൂർ ക്ഷേത്രം തന്ദ്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ ആശീർവാദത്തോടെ, ശ്രീ ഗുരുവായൂർ ക്ഷേത്ര ഒതക്കൻ മാരായ തന്ത്ര രത്നം മുന്നൂലം ശ്രീ ഹരി നമ്പൂതിരിപ്പാട്, മുന്നൂലം ശ്രീ ഭവൻ നമ്പൂതിരിപ്പാട് എന്നിവരുടെ കാർമികത്വത്തിൽ, കാണിപ്പയ്യൂർ ശ്രീ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ വാസ്തു ശില്പ ശാസ്ത്ര പ്രകാരവും, എളവള്ളി ശ്രീ ശിവദാസ് ആശാരിയുടെ മരപ്പണികളും ശ്രീ അയ്യൻകുട്ടി ശ്രീ രവീന്ദ്രൻ എന്നിവരുടെ കല്പണികളും, ശ്രീ സങ്കര നാരായണൻ കുട്ടന്റെ ചെമ്പു പണികളും, എഞ്ചിനീയർ ശ്രീ വെങ്കിടേഷ് അവർകളുടെ മേൽനോട്ടവും, ഓട്ടോ ലിനക്സ് ജീവനക്കാരുടെ കഠിനാധ്വാനവും, ശ്രീ ഗുരുവായൂരപ്പ ഭക്തൻ മാരുടെ പ്രാർത്ഥനയും സഹായ സഹകരണങ്ങളും കൊണ്ട് അമ്പലത്തിന്റെ എല്ലാ പണികളും വളരെ നന്നായി നടത്തുവാൻ സാധിച്ചു. 17.06.2022 -തീയതി ശ്രീ ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ ചെയ്തു. 20 .06 .2022 തീയതി സഹസ്ര കലശ അഭിഷേക ചടങ്ങുകളും ശ്രീ ഗുരുവായൂരപ്പൻ നടത്തി.
ഭഗവത് കൃപകൊണ്ട് 09 .06 . 2022 ശ്രീ പരമാചാര്യർ. ശ്രീ ഷിര്ദി സായിബാബ, ക്ഷേത്രക്കുളം എന്നിവ ഒരേദിവസം പ്രതിഷ്ഠ കർമ്മം ശ്രീ അല്ലുർ വിശ്വനാഥ ശിവാചാര്യരുടെ ആശീർവാദത്തോടെ, അദ്ദേഹത്തിന്റെ ശിഷ്യൻ ശിവകാമ ശിരോമണി ശ്രീ നാഗേശ്വരം പി. സെന്തിൽ കുമാർ ശിവാചാര്യരുടെ മുഖ്യ കാർമികത്വത്തിൽ നടന്നു. ശ്രീ ഗുരുവായൂരപ്പന്റെ വിഹ്രഹം പ്രതിഷ്ഠ ചെയ്യുന്നതിന് മുൻപ് ജലാധിവാസ കര്മത്തിനുവേണ്ടി ക്ഷേത്ര കുളത്തിൽ ശ്രി പരമാചാര്യരുടെ ജന്മദിനമായ ഇടവ മാസം അനിഴം നാളിലാണ് ചെയ്തത്16.06.2022. ഈ കർമം കൊണ്ട് ശ്രീ പരമാചാര്യർക്കും ശ്രീ ഗുരുവായൂരപ്പനുമുള്ള ബന്ധം ദേവപ്രശ്നത്തിൽ പറഞ്ഞതുപോലെ ഞങ്ങള്കു അനുഭവപ്പെട്ടു.
ശ്രീ ശക്തി മാരിയമ്മൻ 2021 നു കുംഭാഭിഷേക ചടങ്ങുകൾ കഴിഞ്ഞതിനു ശേഷം ഞങളുടെ ഗ്രാമത്തിലുള്ള ശിവക്ഷേത്രത്തിൽ (ശ്രീ ആരാളകേശ്വരി സമേത രത്നഗിരീശ്വരൻ) ശ്രീ പെരിയവ ഉത്തരവ് പ്രകാരം ശ്രീ നടരാജർ ശിവകാമ സുന്ദരി അമ്മാൾ മറ്റും മാണിക്യ വാഷകർ ഇവരുടെ പഞ്ചലോഹ വിഗ്രഹം ചെയ്തു. ശ്രീ ശങ്കരമഠത്തിൽ വെച്ച് തിരുവാസകം മുട്രോത്താൽ 18 . 12 .2021 നു ഈ പുണ്യ കർമം നടത്തി. 19.12.2021 പ്രതിഷ്ഠയും ചെയ്തു, നടരാജ സഭയും 06.07.2022 പ്രതിഷ്ഠ ചെയ്തു.
2021 ആം വര്ഷം ശക്തി മാരിയമ്മൻ കുംഭാഭിഷേക പണികൾ നടന്നു കൊണ്ടിരിക്കുന്ന സമയത്തു അമ്പാൾ ഉത്സവ മൂർത്തി വിഗ്രഹം രൂപ കല്പന ചെയ്ത ശില്പി ശ്രീ രാധാകൃഷ്ണൻ പെട്ടെന്ന് ഞങ്ങളെ വിളിച്ചു, ശ്രീ സ്വാമി പരമാചാര്യരുടെ വിഗ്രഹത്തിന്റെ പണിപൂർത്തീകരിച്ചോ എന്ന് ആരാഞ്ഞു, ഞങ്ങൾ അത്ഭുതപെട്ടു അപ്പോൾ തന്നെ അഡ്വാൻസ് കൊടുത്തു ശില്പിയുടെ ഹൃദയത്തിൽ തോന്നുന്ന രൂപം പോലെ വിഗ്രഹം പണികഴിപ്പിക്കാൻ ഏർപ്പാടുചെയ്യുകയും ചെയ്തു. 06.12.2021 അന്ന് കുംഭാഭിഷേകം യാഗശാലയിൽ പ്രവേശനം ചെയ്തു ശ്രീ പെരിയവ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിച്ചു.
തിരുവാണിക്കാവിൽ ദേവീക്ഷേത്രത്തിൽ ബാലപരിയവ ദേവി ദര്ശനത്തിന് എത്തിയിരുന്നു, ഞങ്ങൾ അദ്ദേഹത്തെ ചെന്ന് കണ്ടു ആ സമയത്തു ബാലപരിയവ നിങൾ ക്ഷേത്ര കുളം നിർമിക്കുന്നു എന്ന് അറിഞ്ഞു. ഇവിടെ അടുത്ത് ഇളയത്തംകൂടി എന്ന സ്ഥലത്തു ക്ഷേത്ര കുളം ഉണ്ട് എന്നും അത് ചെന്ന് കണ്ടിട്ട് വരാൻ പറയുകയും ചെയ്തു. പക്ഷെ അത്ഭുതമെന്നു പറയെട്ടെ ഞങ്ങൾ അവിടെ ചെന്ന് ആ കുളം ദര്ശിച്ചപ്പോൾ ഇവിടത്തെ ക്ഷേത്ര കുളം പോലെത്തന്നെ ആണ് ഉണ്ടായിരുന്നത് .
ശ്രീ കാഞ്ചി മഹാപരിയവ ഉത്തരവ് പ്രകാരം ഒരു പശുവിനെ വാങ്ങിച്ചു പിന്നീട് ഇന്ന് അറുപതോളം പശുക്കളും പശുക്കുട്ടികളും ഉണ്ട് ഈ പശുക്കളിൽ നിന്ന് കിട്ടുന്ന പാൽ ശ്രീ ശക്തി മാരിയമ്മൻ ക്ഷേത്രത്തിലും, ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലും മാത്രമേ ഉപയോഗിക്കുകയുള്ളൂ.
ശ്രീ ഭഗവാന്റെ ഉത്തരവ് പ്രകാരം ശ്രീ നാരായണീയം ഹാൾ, (ഓഡിറ്റോറിയം) ഭക്തന്മാർക്ക് വിശ്രമിക്കുവാനുള്ള വിശ്രമ മുറികൾ, പ്രസാദ ഊട്ടു ഹാൾ എന്നിവയുടെ പണികൾ നടന്നുവരികയുമാണ്. ഈ പണികൾ എല്ലാം സുഗമമായി നടക്കുവാൻ വേണ്ടി ശ്രീ ഗുരുവായൂരപ്പനെ പ്രാർത്ഥിക്കുന്നു. ഈ പുണ്യ കർമങ്ങളിൽ ഭക്തന്മാരുടെ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.